Monday, December 12, 2011

Moviez.!

ചരിത്രം വഴിമാറും ഇവര്‍ വരുമ്പോള്‍ .......................





മലയാള സിനിമയുടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടത്തെ ചരിത്രംെ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളുടേത് കൂടിയാണ്. അവരുടെ വിജയവും പരാജയവും മലയാള സിനിമയുടേത് കൂടിയായി മാറിയിരുന്നു. ഇവര്‍ തമ്മിലുള്ള ഓരോ ഏറ്റുമുട്ടലും മലയാള സിനിമയും പ്രേക്ഷകരും ആകാംക്ഷയോടെയാണ് കണ്ടിരുന്നത്.

സിനിമയിലെത്തി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇവരുടെ പോരാട്ടങ്ങളുടെ വീറുംവാശിയും കുറഞ്ഞിട്ടില്ല. ഈ ക്രിസ്മസിന് രണ്ട് സൂപ്പര്‍സംവിധായകരുമായി മമ്മൂട്ടിയും ലാലും മുഖാമുഖമെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും മാനംമുട്ടെ ഉയരുകയാണ്.

ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അറബിയും ഒട്ടകവും പി മാധവന്‍ നായരും വിജയചരിത്രം ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിയ്ക്കുമ്പോള്‍ വീണ്ടുമൊരു കോമഡി ഹിറ്റുണ്ടാവുമെന്നാണ് ഏവരും കരുതുന്നത്.

തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമയിലെ യുവസംവിധായകരില്‍ സൂപ്പര്‍സ്റ്റാറായി വാഴുന്ന ഷാഫിയും മമ്മൂട്ടിയും വീണ്ടുമൊന്നിയ്ക്കുമ്പോള്‍ മെഗാഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നില്ല. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള എല്ലാ സിനിമകളും വമ്പന്‍ വിജയമാക്കിയ ഷാഫി വിജയഗാഥ തുടരുമെന്ന് തന്നെയാണ് സിനിമാ പണ്ഡിറ്റുകള്‍ പ്രവചിയ്ക്കുന്നത്.

ഡിസംബര്‍ 16ന് വെനീസിലെ വ്യാപാരി എണ്‍പതോളം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കളായ മുരളി മൂവീസ് അറിയിച്ചിരിയ്ക്കുന്നത്. അന്നേ ദിനത്തില്‍ അറബിയും ഒട്ടകവും ഏതാണ്ട് അത്ര തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

സെന്‍സറിങ് കഴിഞ്ഞ് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച രണ്ട് സിനിമകള്‍ക്കും ഗംഭീര പ്രിവ്യൂ റിപ്പോര്‍ട്ടുകളാണ് ലഭിച്ചിരിയ്ക്കുന്നത്. സമീപകാലത്തൊന്നും കാണാത്ത വിധത്തില്‍ തകര്‍പ്പന്‍ സിനിമകളുമായി മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റുമുട്ടുമ്പോള്‍ ക്രിസ്മസിന് തീപാറുന്ന പോരാട്ടം പ്രതീക്ഷിയ്ക്കാം.

No comments:

Post a Comment