വെറുതെ ഒരു രസം.!
ഒരു റിയാലിറ്റി ഷോ ആണ് "വെറുതെ അല്ല ഭാര്യ.."പുരുഷന്മാരുടെ അഭിമാനം കളഞ്ഞു കുളിക്കുന്ന പരിപാടി .
ഭര്‍ത്താക്കന്മാരെക്കൊണ്ട് വീട്ടുജോലികള്‍ എടുപ്പിക്കുക. അതായത് അലക്കുക, അരക്കുക തുടങ്ങിയ വീരകൃത്യങ്ങള്‍...എന്നിട്ട് നിരന്നു നില്‍ക്കുന്ന സ്ത്രീ രത്നങ്ങള്‍ അതിനു ഇളിച്ചു കൊണ്ട് മാര്‍ക്കിടുന്നു.. എനിക്കെന്നല്ല നിങ്ങള്‍ക്കും തോന്നും പലതും ..ഈ വീഡിയോ ഒക്കെ കണ്ടാല്‍...അതിനു നിന്ന് കൊടുക്കുന്ന ഓരോ ബുദ്ദിയിലാത്തവരും..ഹും.... ഇങ്ങനെയൊക്കെ ആയികൂടെ എന്ന് മലയാളി മങ്കമാര്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ചേട്ടന്മാരെ രക്ഷയില്ല, ..അവര്‍ ചാനലുകള്‍ മാറ്റി കളിക്കും, നിങ്ങള്‍ പണിയെടുത്ത് നടുവെടിയും .... കാലം പോയ പോക്കെ ...!
നമ്മളാര മക്കള്‍, മലയാളി പ്രേക്ഷകര്‍ എന്തെല്ലാം കാണാന്‍ കിടക്കുന്നു...! നമ്മള്‍ കാണും, വീണ്ടും കാണും , വീണ്ടും വീണ്ടും കാണും, കണ്ടുകൊണ്ടേ ഇരിക്കും! അല്ലെങ്കില്‍ നമുക്ക് "പറയാം വെറുതെ ഒരു രസം".....! അല്ലാതെ പിന്നെ എന്ത് പറയാന്‍....!
No comments:
Post a Comment